ആർ.ടി.എ. - യു.എ.ഇ. ഫിലിം ഫെസ്റ്റിവലിൽ നടുവണ്ണൂർ സ്വദേശിയുടെ ഷോർട്ട് ഫിലിമിന് പുരസ്കാരം
അൽത്താഫ് കെ.കെ. സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് പുരസ്കാരത്തിനർഹനായത്
നടുവണ്ണൂർ: ആർ.ടി.എയും, യു.എ.ഇ. ഗവൺമെൻ്റും സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം കോമ്പിറ്റീഷൻ ഫെസ്റ്റിവലിൽ നൂറോളം എൻട്രികളിൽ നിന്നും 'ഡെയ്ഞ്ചേഴ്‌സ് ഓഫ് ഡ്രൈവിംഗ് ഡിസ്‌ട്രാക്ഷൻ' എന്ന കാറ്റഗറിയിൽ നടുവണ്ണൂർ സ്വദേശി അൽത്താഫ് കെ.കെ. സംവിധാനം ചെയ്ത ഷോർട്ട് ഫിലിം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചത് സഹോദരൻ കൂടിയായ അഫ്സൽ നടുവണ്ണൂരാണ്. നൗഷർ, റാഷിദ് എന്നിവരാണ് സഹസംവിധായകർ.
ആസിഫ്, ഷയാൻ, ഇസിയാൻ തുടങ്ങിയവർ വേഷമിട്ട ഷോർട്ട് ഫിലിമിൽ അശ്രദ്ധയോടെ വാഹനമോടിക്കുക, അമിത വേഗത, അതുമൂലമുണ്ടാകുന്ന അപകടങ്ങൾ, പരിണിത ഫലങ്ങൾ എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നു. ആർ.ടി.എ. ഹെഡ് ക്വോർട്ടേഴ്സിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും, ക്യാഷ് പ്രൈസും ടീം ഏറ്റുവാങ്ങി.

