ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം
സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറക്കടുത്തുള്ള കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടക്കും.
എറണാകുളം :അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം ഇന്ന് വിട നല്‍കും.സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറക്കടുത്തുള്ള കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടക്കും.ആയിരകണക്കിന് സിനിമാ പ്രേമികളാണ് കണ്ടനാടുള്ള വസതിയിലും ടൗണ്‍ഹാളിലുമെത്തി ഇന്നലെ ആദരാഞ്ജലികളര്‍പ്പിച്ചത്.
ശ്രീനിവാസന്റെ അടുത്ത സുഹൃത്തുക്കളായ സത്യന്‍ അന്തിക്കാട്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമാമേഖല യിലെ ഒട്ടുമിക്ക താരങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി യിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടില്‍ നിന്ന് ടൗണ്‍ഹാളിലെത്തിച്ചത്.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയായിരുന്നു പൊതുദര്‍ശനം നിശ്ചയിച്ചിരുന്ന തെങ്കിലും ഇടമുറിയാതെ ജനം ഒഴുകിയതോടെ അത് അരമണിക്കൂര്‍ കൂടി നീണ്ടു. ഒടുവില്‍ തൃപ്പൂണിത്തുറയ്ക്കടുത്ത് കണ്ടനാട്ടെ വീട്ടിലേക്ക് അന്ത്യയാത്ര.പൂർണ ഔദ്യോഗിക ബഹുമതികളോടെ യായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് വിവരം.

