മിസ്സ് ഇന്ത്യ മത്സരത്തിൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി നൊച്ചാട് സ്വദേശിനി
പേരാമ്പ്രയിലെ ഗ്ലിറ്റർ ബ്യൂട്ടി ബ്യൂട്ടിപാർലർ ഉടമ കൂടി ആണ് അനുശ്രീ
തൃശ്ശൂർ: തൃശൂരിൽ വച്ച് നടന്ന മിസ്സ് ഇന്ത്യ മത്സരത്തിൽ മിസ്സിസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പേരാമ്പ്രക്കാരി നൊച്ചാട് സ്വദേശിനി.
ജിന്റോ ബോഡിക്രാഫ്റ്റ് സംഘടിപ്പിച്ച മിസ്സ് ഇന്ത്യ ആയി വിജയിച്ചിരിക്കുന്നത് പേരാമ്പ്ര സ്വദേശി അനുശ്രീ ആണ്. പേരാമ്പ്ര നൊച്ചാട് രാമല്ലൂർ സ്വദേശി ആയ അനുശ്രീ മുൻപും മോഡലിങ് രംഗത്ത് വിജയങ്ങൾ നേടിയിട്ടുണ്ട് . പേരാമ്പ്രയിലെ ഗ്ലിറ്റർ ബ്യൂട്ടി ബ്യൂട്ടിപാർലർ ഉടമ കൂടി ആണ് അനുശ്രീ.

