headerlogo
cinema

സ്മൃതി ലയം 2026; ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തിന് ഇന്ന് തുടക്കം

സാംസ്‌കാരിക സമ്മേളനം കെ.എം. സച്ചിന്‍ ദേവ് എം. എല്‍ എ ഉദ്ഘാടനം ചെയ്യും.

 സ്മൃതി ലയം 2026; ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തിന് ഇന്ന് തുടക്കം
avatar image

NDR News

10 Feb 2026 07:13 AM

 കൂമുള്ളി : പ്രശസ്ത ഗാനരചയിതാവും തിരക്കഥാ കൃത്തും നാടക പ്രവര്‍ത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയെ അത്തോളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിക്കുന്നു. സ്മൃതി ലയം 2026 എന്ന പേരില്‍ ഫെബ്രുവരി 10, 11 തിയ്യതികളില്‍ കൂമുള്ളിയിലാണ് അനുസ്മരണ പരിപാടി നടക്കുക.

   ഗിരീഷ് പുത്തഞ്ചേരിയുടെ 16-ാത് ചരമദിനമായ ഫെബ്രുവരി 10 ഇന്ന് രാവിലെ 9 മണിക്ക് കൂമുള്ളിയിലെ പഞ്ചായത്ത് ലൈബ്രറിക്ക് മുന്നിലെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് ലൈബ്രറി ഹാളില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഫോട്ടോ അനാഛാദനം ചെയ്യും. ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും.

   ഫെബ്രുവരി 11 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല കരോക്കെ ഗാനാലാപന മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് നടക്കും. ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി പങ്കെടുത്ത 150 ലേറെ മത്സരാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.

     വൈകീട്ട് 5.30 ന് സാംസ്‌കാരിക സമ്മേളനം നടക്കും. കെ.എം. സച്ചിന്‍ ദേവ് എം. എല്‍ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ മുഖ്യാതിഥിയാവും. ചലച്ചിത്ര ഗാന നിരൂപകന്‍ സജിത് ഏവൂരേത്ത് ഗിരിഷ് പുത്തഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തും. ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സൂര്യ കിരീടം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് സമ്മാനിക്കും. തുടര്‍ന്ന് പൂക്കാട് കലാലയം ഒരുക്കുന്ന നൃത്താഞ്ജലി, ജി.എം.യു.പി. സ്‌കൂള്‍ വേളൂരിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന 'ഞ്ച' നാടകം പ്രാദേശിക കലാകാരന്‍മാര്‍ ഒരുക്കുന്ന ഗാന സന്ധ്യ എന്നീ പരിപാടികള്‍ അരങ്ങേറും.

NDR News
10 Feb 2026 07:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents