സ്മൃതിലയം പരിപാടി ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നടത്തി
സാംസ്‌കാരിക സമ്മേളനം കെ.എം സച്ചിന്‍ ദേവ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു.
കൂമുള്ളി : പുത്തഞ്ചേരിയെന്ന ഗ്രാമപ്പേര് തന്റെ പ്രതിഭാവിലാസം കൊണ്ട് വാനോളമുയത്തിയ ഗിരീഷിന് ഓര്‍മ്മപ്പൂക്കള്‍ കൊണ്ട് സ്‌നേഹാദരം. അത്തോളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൂമുള്ളിയില്‍ സംഘടിപ്പിച്ച സ്മൃതിലയം പരിപാടി ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ കൊണ്ടും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സ്‌നേഹഭാഷണങ്ങള്‍ കൊണ്ടും രാപകലിനെ ധന്യമാക്കി.
ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയും, സാംസ്‌കാരിക സമ്മേളനവും കെ.എം സച്ചിന്‍ ദേവ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ഗാന നിരൂപകന്‍ സജിത് ഏവൂരേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. രണ്ടാമത് ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം പുരസ്‌കാരം ഗാന രചയിതാവ് ബി.കെ ഹരി നാരായണന് എം.എല്‍. എ സമര്‍പ്പിച്ചു. നടി ഗായത്രി വര്‍ഷ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത്, ജില്ലാപഞ്ചായത്ത് മെംബര്‍ എ.കെ. മണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.എം. ശശി, സ്വാഗത സംഘം കണ്‍വീനര്‍ കെ. മുരളീധരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. അനില്‍, അഖില്‍ കൂമുള്ളി, കെ.ടി. ശേഖര്‍, ഹരിദാസന്‍ എടത്തില്‍, ഗണേശന്‍ തെക്കേടത്ത്, ഹരി പനങ്കുറ സംസാരിച്ചു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല ഗാനാലാപന മത്സരം നടന്നു. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ അജിത് കുമാര്‍ ബാലുശ്ശേരി, ടി.കെ. ഭാസ്‌കരന്‍ , പുഷ്പ ഹാസന്‍ കൊങ്ങന്നൂര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ സൂര്യ കിരണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദയ എസ്സ് രണ്ടാം സ്ഥാനവും അനുഗ്രഹ് ടി. കെ. മുന്നാം സ്ഥാനവും നേടി.ജൂനിയര്‍ വിഭാഗത്തില്‍ ദേവിക പി. എം. ഒന്നാം സ്ഥാനവും ദേവദര്‍ശ് രണ്ടാം സ്ഥാനവും രേവതി കെ. മൂന്നാം സ്ഥാനവും സ്വന്തമാക്കി. പൂക്കാട് കലാലയത്തിന്റെ നൃത്താഞ്ജലി, ജി. എം. യു.പി സ്‌കൂള്‍ വേളൂരിന്റെ ഞ്ച നാടകം, ലെനീഷ് കാരയാടും സംഘവും അവതരിപ്പിച്ച ഗാനാഞ്ജലി എന്നിവയും അരങ്ങേറുകയുണ്ടായി.

