സിനിമാ നടൻ രാജശേഖരൻ (74) അന്തരിച്ചു.
സിനിമകളിൽ നിരവധി പോലീസ്, വില്ലൻ വേക്ഷങ്ങൾ ചെയ്ത രാജശേഖരൻ അന്തരിച്ചു.
കോട്ടയം: പ്രശസ്ത സിനിമ,സീരിയൽ ന്യൻ രാജശേഖരൻ (74) അന്തരിച്ചു.ചിങ്ങവനത്തെ വീട്ടിലായിരുന്നു അന്ത്യം.സിനിമകളില്‍ നിരവധി പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തതിനാല്‍ 'എസ്.ഐ രാജശേഖരൻ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വില്ലൻ കഥാപാത്രങ്ങളായും പൊലീസ് ഉദ്യോഗസ്ഥനായും വെള്ളിത്തിരയില്‍ തിളങ്ങി. സംവിധായകൻ ജോഷിയുടെ ചിത്രങ്ങളിലാണ് ഏറ്റവുമധികം അഭിനയിച്ചത്. എണ്‍പതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു.
'രാജാവിന്റെ മകൻ' സിനിമയിലെ ആഭ്യന്തരമന്ത്രിയുടെ സഹായിയായ സാബു, 'നായർ സാബി'ലെ ഉലഹന്നാൻ, 'സന്ദർഭ'ത്തിലെ ഇൻസ്‌പെക്ടർ, 'സേതുരാമയ്യർ സിബിഐ'യിലെ ജയിലർ രാജു എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ചിലതാണ്. നമ്പർ 20 മദ്രാസ് മെയില്‍, വഴിയോരക്കാഴ്ചകള്‍, മുദ്ര, താപ്പാന, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
2015ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ നായകനായ 'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യാണ് അവസാന ചിത്രം. സിനിമകള്‍ക്ക് പുറമെ ടിവി സീരിയലുകളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. രാജശേഖരന്റെ വിയോഗത്തില്‍ സിനിമാ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നടൻ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പേർ ചിങ്ങവനത്തെ വസതിയിലെത്തി ആദരാഞ്ജലികള്‍ അർപ്പിച്ചു.

