ഈ വർഷത്തെ ഓണം ധന്യമായെന്ന് മനോജ് കെ ജയൻ
നടനും ഗായകനുമായിട്ടുള്ള മനോജ് കെ ജയൻ കുടുംബസമേതം മലയാള സിനിമയിലെ കാരണവരായ മധുവിനെ വീട്ടിലെത്തി കണ്ടതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചതാണ്.
കൊച്ചി: നടൻ, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ. ജയന്‍. തിരുവോണനാളിൽ മനോജ് കെ. ജയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മലയാള സിനിമയുടെ പ്രിയ നടൻ മധുവിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
മധു സാറിനെ കുടുംബസമേതം അദ്ദേഹത്തിൻറെ വസതിയിൽ പോയി നേരിട്ട് കാണുകയും ഓണാശംസകൾ നേരുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തതായി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മനോജ് കെ. ജയൻ കുറിച്ചു. ഓണക്കോടി നൽകുന്നതിന്റെയും അനുഗ്രഹം വാങ്ങുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതാണ്.
ധന്യ മുഹൂർത്തം 🥰
ഈ വർഷത്തെ എന്റെ ഓണം ധന്യമായി ☺️🙏
മലയാള സിനിമാ തറവാട്ടിലെ കാരണവരായ,ജീവിക്കുന്ന ഇതിഹാസമായ …എത്രയും ആദരണീയനായ മധുസാറിനെ കുടുംബസമേതം അദ്ദേഹത്തിൻറെ വസതിയിൽ പോയി നേരിട്ട് കാണുകയും അദ്ദേഹത്തിന് ഓണാശംസകൾ നേർന്ന്, അനുഗ്രഹം വാങ്ങി ഒരു ഓണക്കോടി നൽകാൻ സാധിക്കുകയും ചെയ്തത് ഈ വർഷത്തെ എൻറെ ഓണം സാർത്ഥകമാകുന്നു 🥰🙏
മധു സാർ നു എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. അതോടൊപ്പം എന്നെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഓണാശംസകൾ അറിയിക്കുന്നു♥️♥️🙏

