headerlogo
cinema

യുവ സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി

ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ യുവ സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി. പൂജയാണ് വധു

 യുവ സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി
avatar image

NDR news

04 Sep 2026 09:20 PM

കൊച്ചി: ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ യുവ സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി. പൂജയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ വളരെ ലളിതവും മനോഹരവുമായ ചടങ്ങുകളോടെയാണ് വിവാഹ ആഘോഷങ്ങൾ നടന്നത്.വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടതോടെ സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും വധൂവരന്മാർക്ക് ആശംസകളുടെ പ്രവാഹമാണ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാരംഗത്തെ നിരവധിപ്പേർ പങ്കെടുത്തു. ഇന്ദ്രൻസ്, സണ്ണി വെയ്ൻ,മിഥുൻ മാനുവൽ തോമസ്,സരിത ജയസൂര്യ,മണികണ്ഠൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

       കണ്ണൂർ ഇരിട്ടി സ്വദേശിയാണ് പ്രിൻസ്. കരിങ്കുന്നം സിക്‌സസ് , അലമാര എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രിൻസ് പ്രവർത്തിച്ചിട്ടുണ്ട്. 2021-ൽ സണ്ണി വെയ്‌നെ നായകനാക്കി അനുഗൃഹീതൻ ആന്റണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അരങ്ങേറ്റം.

NDR news
04 Sep 2026 09:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents