പ്രശസ്ത സിനിമാതാരം അൻസിബ ഹസൻ അമേരിക്കൻ സന്ദർശനത്തിൽ
അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമാണ് അമേരിക്ക സന്ദർശിക്കുന്നതെന്ന് നടി പറഞ്ഞു
ഫിലഡൽഫിയ: മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായനടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമായാണ് താരത്തിൻ്റെ സന്ദർശനം.
. ദൃശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അൻസിബ ഹസ്സൻ, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്. യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അൻസിബയുടെ അമേരിക്കൻ സന്ദർശനം മലയാളി സമൂഹത്തിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
. അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനത്തിന് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ യൂണിവേഴ്സൽ ആണ് സ്പോൺസർ ചെയ്യുന്നത്. താരവുമായി നേരിൽ കാണാനും ആശയവിനിമയം നടത്താനും ആരാധകർക്ക് അവസരമൊരുക്കുന്ന തരത്തിലാണ് സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
. ഈ പ്രത്യേക പരിപാടിയുടെ വിജയത്തിനായി സുധാ കർത്ത, ഷാജി സുകുമാരൻ, ജെയിംസ് ഡാനിയൽ, സുമോദ് നെല്ലിക്കാല, ബിജു കൊട്ടാരത്തിൽ, സാജു മാത്യു, സുജോയ് യോഹന്നാൻ എന്നിവർ പ്രവർത്തിക്കുന്നു.
. അമേരിക്കയിലെ മലയാളി സമൂഹത്തിന് സിനിമാതാരങ്ങളുമായി അടുത്തിടപഴകാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ ധർമ്മ യൂണിവേഴ്സൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനവും സംഘടിപ്പിക്കുന്നത്. അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പരിപാടികളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്

