മുഹമ്മദ് സി അച്ചിയത്തിന് മികച്ച ഗാനരചയിതാവിനുള്ള സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചു.
" അസ്മ" ഷോർട്ട് ഫിലിം ആൻഡ് മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ മുഹമ്മദ് സി അച്ചിയത്തിന് ലഭിച്ച മികച്ച ഗാനരചയിതാവിനുള്ള സ്പെഷ്യൽ ജ്യൂറി അവാർഡ് ഡോ. ജോർജ് ഓണാക്കൂറിൽ നിന്ന് സ്വീകരിച്ചു.
തിരുവനന്തപുരം:അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് (അസ്മ) സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഏന്റ് മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ മുഹമ്മദ് സി അച്ചിയത്ത് മികച്ച ഗാനരചയിതാവിനുള്ള സ്പെഷ്യൽ ജ്യൂറി അവാർഡ് കരസ്ഥമാക്കി.
. "ചങ്ങാത്തം" എന്ന മ്യൂസിക് വീഡിയോയുടെ ഗാനം രചിച്ചതിനാണ് അവാർഡ്.തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ അവാർഡ് സമ്മാനിച്ചു.
. മുൻ ഗതാഗത മന്ത്രിയും , മുൻ കേരള നിയമസഭ സ്പീക്കറും ഇപ്പോൾ എം.എൽ.എയുമായ എൻ. ശക്തൻ, ഡോ.പ്രവീൺ ഇറവങ്കര, ഗ്രാന്റ് മാസ്റ്റർ ജി.എസ്.പ്രദീപ്, നടി ഉമ നായർ, നടൻ മോഹൻ അയിരൂർ, ആർ.എസ്.പ്രദീപ്, അനീഷ് മേനോൻ, നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കലാകാരന്മാർ തുടങ്ങി ഒട്ടേറെ പേർ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്തു.
. പത്മശ്രീ കൈതപ്രം സംഗീതം ചെയ്ത് അഭിനയിക്കുകയും മുഹമ്മദ് സി അച്ചിയത്ത് രചിച്ച് ഗായികമാരായ തീർത്ഥ സുഭാഷും ഹരിചന്ദനയും ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത "ചങ്ങാത്തം" മ്യൂസിക് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം ലക്ഷക്കണക്കിന് കാഴ്ചക്കാർ കണ്ട് ശ്രദ്ധേയമായിട്ടുണ്ട്.

