പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചു പേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
കഴക്കൂട്ടത്ത് ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവർ സംഭവത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.
ഷാലുവിനു ശ്വാസകോശത്തിലും സൂരജിനു കരളിനും ആണ് പരുക്ക്. പരുക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം. ടെക്നോപാർക്കിന് എതിർവശത്തെ ബി സിക്സ് ബിയർ പാർലറിലായിരുന്നു സംഭവം.