headerlogo
crime

റാന്നിയിലെ ബാറിൽ സംഘർഷം; യുവാവിൻ്റെ ചുണ്ട് കടിച്ചുമുറിച്ചു

സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

 റാന്നിയിലെ ബാറിൽ സംഘർഷം; യുവാവിൻ്റെ ചുണ്ട് കടിച്ചുമുറിച്ചു
avatar image

NDR News

04 May 2024 01:07 PM

റാന്നി: ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമൺ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

     റാന്നി ഗേറ്റ്‌വേ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. വിഷ്ണുവും സുഹൃത്തും ലോക്കൽ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു. ഇവിടെ വച്ചാണ് പഴയ സുഹൃത്തിനെ കണ്ടുമുട്ടുകയും മുമ്പുണ്ടായ വിഷയത്തിന്റെ പേരിൽ തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിക്കുകയും ഭിത്തിയിൽ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് ചുണ്ട് കടിച്ചുമുറിക്കുകയുമായിരുന്നു. 

       ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വിശാഖിന് പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്നാണ് സൂചന. 

NDR News
04 May 2024 01:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents