കാസർകോട്ട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്റ്റഡിയിൽ
അറസ്റ്റിലായത് നിരവധി കേസുകളിൽ പ്രതിയായ യുവാവ്

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും ആഭരണം കവർന്ന് വഴിയിലുപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസ് കസ്റ്റഡിയിലുളളത്.
വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തി വരികയായിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഇരുപത്തഞ്ചംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്.