headerlogo
crime

കാസർകോട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

പിടിയിലായത് കുടക് സ്വദേശിയായ യുവാവ്

 കാസർകോട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ
avatar image

NDR News

20 May 2024 12:33 PM

കാസർകോട്: ഉറങ്ങികിടന്ന പത്തുവയസ്സുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് സൂചന. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നേരത്തെയും സമാനകുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. സംഭവം നടന്ന അന്ന് മുതല്‍ ഇയാളെ കാണാനില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

       മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വയല്‍ പ്രദേശത്ത് ഉപേക്ഷിച്ചത്. സംഭവം നടന്ന ബുധനാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. പുറത്തു വന്ന സി.സി.ടി.വി. ദൃശ്യം ശ്രദ്ധയിൽപ്പെട്ട ഇയാളുടെ ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലീസിന് നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിശദമായി ചോദ്യം ചെയ്തതിനൊടുവിൽ സാഹചര്യ തെളിവുകള്‍ അനുകൂലമല്ലാത്തതിനാല്‍ യുവാവിനെ കസ്റ്റഡിയില്‍ നിന്നും കഴിഞ്ഞ ദിവസം വിട്ടയക്കുകയായിരുന്നു. 

      നോര്‍ത്ത് ഡി.ഐ.ജി. തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡി.വൈ.എസ്.പി. വി.വി. ലതീഷിന്റെ നേതൃത്വത്തില്‍ 26 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ച് 32 അംഗ പ്രത്യേക സ്‌ക്വാഡ് ആക്കി മാറ്റി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.

NDR News
20 May 2024 12:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents