നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
പാറക്കടവ് സ്വദേശി സമീറാണ് പിടിയിലായത്

നാദാപുരം: പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാറക്കടവ് സ്വദേശി സമീർ ആണ് പിടിയിലായത്. പാറക്കടവ് സ്വദേശി നൗഫലിൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ വീട്ടിലെ പത്തോളം ലൈറ്റുകൾ തകർന്നു. നൗഫലിൻ്റെ ഭാര്യയെ അശ്ലീലം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഭാര്യയുടെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളും തെളിവായി. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സമീർ.