ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനും ശ്രീനാഥ് ഭാസിയ്ക്കും ഉൾപ്പെടെ അഞ്ചുപേർക്ക് നോട്ടീസ്
ഇന്നലെയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഓഫീസിൽ ഇവർ ഹാജരാകണം.

ആലപ്പുഴ :ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾ അടക്കം അഞ്ചുപേരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി എക്സൈസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഓഫീസിൽ ഇവർ ഹാജരാക്കണം. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് അടക്കമാണ് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി എക്സൈസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തി. ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചു എന്ന് കരുതുന്ന ഇടപ്പള്ളിയിലെ ഹോട്ടലിലും അപ്പാർട്ട്മെന്റിലും തെളിവെടുപ്പ് നടത്തി. ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവായി ശേഖരിച്ചു. പ്രതികളെ ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തു വരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായി ബന്ധപ്പെട്ട് ആദ്യം മുതൽ തന്നെ സിനിമ മേഖലയിൽ നിന്നും ഉയർന്ന പേരുകളാണ് ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും, ഇവരെ കൂടാതെ ബിഗ് ബോസ് താരം ജിന്റോ അടക്കം അഞ്ചുപേരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരി ക്കുന്നത്. പ്രതികളിൽ നിന്നും തെളിവെടുപ്പുകൾ പൂർത്തിയായ തായി എക്സൈസ് പറയുന്നു. എറണാകുളത്തെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചാണ് പ്രതികളെ തെളിവെടുപ്പ് നടത്തിയത്. ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവായി ശേഖരിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ തന്നെ പ്രതികൾക്ക് എതിരെ കുറ്റപത്രം സമർപ്പിക്കും.
ആദ്യം എറണാകുളത്തും അതിനുശേഷം ആലപ്പുഴയിലും ഹൈബ്രിഡ് കഞ്ചാവ് സൂക്ഷിക്കാനാണ് പ്രതികൾ തീരുമാനിച്ചിരുന്നത്. 53 കേസുകളിൽ ഉൾപ്പെട്ട ഒരു മോഡൽ അടക്കം നിരവധി പേരെ ചോദ്യം ചെയ്യാനാണ് എക്സൈസ് തീരുമാനിച്ചിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തതിൽ നിന്നും നിർണായകമായ വിവരങ്ങളാണ് എക്സൈസിന് ലഭിച്ചിട്ടുള്ളത്. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും അടക്കമുള്ളവർ തസ്ലീമയും സുൽത്താനുമായി നിരന്തരം അടുപ്പമുള്ളവരാണെന്നു മുള്ള തെളിവുകൾ എക്സൈസിന് ലഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച ഇവരെ ചോദ്യം ചെയ്തതിനുശേഷം ആയിരിക്കും ആരൊക്കെയാണ് ഈ കേസിൽ കൂടുതൽ പ്രതികൾ എന്ന് വ്യക്തമാക്കുകയുള്ളൂ.