കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
കൃത്യത്തിന് പിന്നിൽ പിതാവും രണ്ട് മക്കളുമെന്ന് പോലീസ്

കോഴിക്കോട്: മർദ്ദനത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മായനാട് സ്വദേശി സൂരജ്(20) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് പാലക്കോട്ട് വയലില്‍ വെച്ച് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രതികളെ ചേവായൂർ പോലീസ് പിടികൂടി.
ആക്രമണത്തിന് പിന്നിൽ പിതാവും രണ്ടു മക്കളുമാണെന്നാണ് സൂചന. ക്രൂര മർദ്ദനത്തിനിരയായ സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.