ആലുവ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചെന്ന് അച്ഛൻ്റെ ബന്ധുവിന്റെ കുറ്റസമ്മതം
ഇന്നലെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതായ തായ വിവരം പുറത്ത് വന്നത്.
ആലുവ :ആലുവയിൽ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റസമ്മതം നടത്തി കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. പുത്തൻകുരിശ്, ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.നിരന്തരം പീഡനത്തിനിര യാക്കിയെന്ന് മൊഴി.
ഇന്നലെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതായ തായ വിവരം പുറത്ത് വന്നത്. പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചെങ്ങാമനാട് പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.
കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയതടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടത്തിയത്. രാവിലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ബന്ധുവിന്റെ സ്റ്റേഷന്‍ പരിധി പുത്തന്‍കുരിശ് ആയതിനാല്‍ പോക്‌സോ കേസ് ചെങ്ങമനാട് പൊലീസ് പുത്തന്‍കുരിശ് പൊലീസിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ടാണ് നാലുവയസുകാരിയെ അമ്മ അങ്കണവാടിയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി മൂഴിക്കുളം പാലത്തില്‍നിന്ന് ചാലക്കുടി പുഴയിലേക്കെറിഞ്ഞ് കൊലപ്പെടു ത്തിയത്. പുലര്‍ച്ചെയോടെയാണ് സ്‌കൂബ ടീം മൃതദേഹം പുഴയില്‍നിന്ന് കണ്ടെടുത്തത്.
അതിനിടെ കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായതായി അറിയില്ലെന്ന് കുഞ്ഞ് പഠിച്ചിരുന്ന അങ്കണവാടിയിലെ വർക്കർ പറഞ്ഞു. കുട്ടിക്ക് കുടുംബാംഗങ്ങളിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടതായി വന്നതായി അറിയില്ല. കുട്ടിയിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നിലെന്നും അങ്കണവാടി വർക്കർ പറഞ്ഞു.

