തൃശ്ശൂര്‍ പാലിയേക്കരയിൽ 120 കിലോ കഞ്ചാവ് പിടികൂടി. 4 പേർ അറസ്റ്റിൽ
ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ.

തൃശൂർ :തൃശ്ശൂര്‍ പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട. 120 കിലോ കഞ്ചാവ് പിടികൂടി. പുറത്ത് നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായാണ് നാല് പേർ പിടിയിലായത്. സിജോ, ആഷ്‌വിൻ, ഹാരിസ്, ജാബിർ എന്നിവരാണ് പ്രതികൾ.
തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിച്ച നാല് പേരെയും പിടികൂടിയത്. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ.