headerlogo
crime

പാലക്കാട് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് മര്‍ദ്ദനത്തിന്റെ വിവരം പുറംലോകം അറിയുന്നത്.

 പാലക്കാട് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി
avatar image

NDR News

27 May 2025 07:53 PM

  പാലക്കാട്‌ :പാലക്കാട് ആദിവാസി യുവാവിനെ ഒരു സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് മര്‍ദ്ദനത്തിന്റെ വിവരം പുറംലോകം അറിയുന്നത്. അഗളി ചിറ്റൂര്‍ സ്വദേശി ഷിബുവിനെയാണ് ഒരു സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

  വാഹനത്തിനു മുന്നില്‍ വന്നുവീണു എന്ന പേരിലാണ് ഒരു സംഘം ആളുകള്‍ യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ആശുപത്രി യില്‍ ചികിത്സ തേടിയ ഷിബു ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കി.

  മദ്യപിച്ച് വാഹനം തകര്‍ത്തെന്ന് ആരോപിച്ചാണ് ഷിബുവിനെ ഒരു സംഘം മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.ഷോളയൂര്‍ സ്വദേശി ജോയിയുടെ ഉടമസ്ഥതയിലുള്ള താണ് വാഹനം. ജോയിയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവാവിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

NDR News
27 May 2025 07:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents