headerlogo
crime

മുതുകാട് സ്വദേശിയായ വ്യാജ ഡോക്ടർ വയനാട് പോലീസിന്റെ പിടിയിൽ

പേരാമ്പ്ര കല്ലോട്ടെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്

 മുതുകാട് സ്വദേശിയായ വ്യാജ ഡോക്ടർ വയനാട് പോലീസിന്റെ പിടിയിൽ
avatar image

NDR News

11 Jun 2025 09:03 PM

പേരാമ്പ്ര: വയനാട്ടിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും പോലീസ് പിടിയിലായി. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിൽ ആയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന ആണ് രോഗികളെ ചികിൽസിച്ചിരുന്നത് എന്നാണ് ലഭിച്ച വിവരം.

     അമ്പലവയൽ പോലീസിന് പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ്‌ ആയി ജോലി ചെയ്തിട്ടുണ്ട്.

NDR News
11 Jun 2025 09:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents