കക്കോടി സ്വദേശിയായ ബലാത്സംഗ കേസിലെ പ്രതി പിടിയിൽ
ലൈംഗിക ചൂഷണത്തിന് നിർബന്ധിച്ചു, അതിക്രമിച്ച് കയറി ബാലത്സംഗം ചെയ്‌തു തുടങ്ങിയവയാണ് കേസ്

കോഴിക്കോട് : ബലാത്സംഗ കേസിലെ പ്രതി പിടിയിൽ. കക്കോടി കിഴക്കുംമുറി സ്വദേശി എളാരമ്പിടി വീട്ടിൽ അർജുൻ (23) ആണ് പിടിയിലായത്. 2024 ഫെബ്രുവരിയിൽ നല്ലളം സ്വദേശിനിയായ പരാതിക്കാരിയുടെ നഗ്ന ഫോട്ടോയും വീഡിയോയും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് നിർബന്ധിച്ചു, വീട്ടിൽ അതിക്രമിച്ച് കയറി ബാലത്സംഗം ചെയ്‌തു തുടങ്ങിയ കേസുകളിലാണു അറസ്റ്റ്'
എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ കിഴക്കും മുറി വെച്ച് എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ര ഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം എ.എസ്. ഐ രഞ്ജിത്ത്, എസ്.സി.പി.ഒ. മാരായ പ്രശാന്ത്, രൂപേഷ്, സി.പി.ഒ വൈശാഖ്, സനോജ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരായ പ്രതിയെ റിമാൻഡ് ചെയ്തു.