എറണാകുളത്ത് എംഡിഎംഎയുമായി ടിടിഇ പിടിയില്‍
ലഹരി വസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

എറണാകുളം :എംഡിഎംഎ യു മായി ടിടിഇ പിടിയില്‍. കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ എളമക്കര സ്വദേശി അഖില്‍ ജോസഫാ (35)ണ് പിടിയിലായത്. ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് ഇയാളെ പിടികൂടിയത്.
റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ്. 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തി. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് ഡാന്‍സാഫിന് സൂചന ലഭിച്ചത്.
ലഹരി വസ്തുക്കള്‍ കൈമാറുന്നു ണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അഖിലിന് ലഭിച്ചതാണ് ടിടിഇ ജോലി. ബുധനാഴ്ച ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.