headerlogo
crime

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത് എന്നാണ് നിഗമനം.

 സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
avatar image

NDR News

25 Jul 2025 08:50 AM

  കണ്ണൂർ :ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് സൗമ്യ കൊലക്കേസ് പ്രതി ജയിൽ ചാടിയത്. ഗോവിന്ദച്ചാമി ക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കി യിട്ടുണ്ട്.

  ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത് എന്നാണ് നിഗമനം. സെല്ലിന്റെ കമ്പി മുറിച്ചാണ് ജയിൽ ചാടിയിരിക്കുന്നത് എന്നാണ് വിവരം.സഹ തടവുകാരെ ചോദ്യം ചെയ്ത വരികയാണ്. സമീപത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 ചരക്ക് വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അയൽ സംസ്ഥാനങ്ങൾക്കും കൊടും കുറ്റവാളി ജയിലിൽ ചാടിയ വിവരം കൈമാറിയിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരാളെപോലെ ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

NDR News
25 Jul 2025 08:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents