കുറ്റ്യാടി പശുക്കടവില്‍ വൈദ്യുതി കെണിയില്‍ നിന്നും യുവതി ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേര്‍ കസ്റ്റഡിയില്‍
സംഭവത്തില്‍ സ്ഥല ഉടമയെയും പ്രദേശവാസിയായ മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

കുറ്റ്യാടി : പശുക്കടവില്‍ വൈദ്യുതി കെണിയില്‍ നിന്നും യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ സ്ഥല ഉടമയെയും പ്രദേശവാസിയായ മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്. നരഹത്യക്ക് കേസ് എടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.
കോങ്ങാട് ചൂളപ്പറമ്പില്‍ ബോബിയാണ് കഴിഞ്ഞ ആഴ്ച ഷോക്കേറ്റ് മരിച്ചത്. മരുതോങ്കരയില്‍ വന്യ മൃഗങ്ങള്‍ ക്കായി സ്ഥാപിച്ച കെണിയില്‍ നിന്നും ഷോക്കേറ്റാണ് ബോബി മരിച്ചത്. ഒരു വളര്‍ത്ത് പശുവിനെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വന്യജീവികളെ പിടികൂടി വില്‍പ്പന നടത്തുന്ന സംഘമാണ് വൈദ്യുതി കെണി സ്ഥാപിച്ചത്.
സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.