കൊയിലാണ്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വിദേശ മദ്യശേഖരം പിടികൂടി
മാഹി പള്ളൂർ മണ്ടപ്പറമ്പത്ത് ചന്ദ്രൻ്റെ മകൻ ശ്യാം ആണ് പിടിയിലായത്.

കൊയിലാണ്ടി : കൊയിലാണ്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വിദേശ മദ്യശേഖരം പിടികൂടി. ഒരാൾ അറസ്റ്റിൽ. 130.5 ലിറ്റർ മദ്യവും മാരുതി സുസുക്കി കാറുമായി മാഹി പള്ളൂർ മണ്ടപ്പറമ്പത്ത് ചന്ദ്രൻ്റെ മകൻ ശ്യാം ആണ് പിടിയിലായത്. ഇന്ന് രാവിലെ 6 മണിയോടുകൂടി മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് ഗേറ്റിനു സമീപം നടത്തിയ വാഹന പരിശേധനയിലാണ് മദ്യശേഖരം പിടികൂടിയത്. KL 13 X 7227 നമ്പർ മാരുതി സുസുക്കി S X 4 കാറാണ് മദ്യം കടത്താൻ ഉപയോഗിച്ചത്.
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്ക് സി യും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം U/s 58 & 67 B പ്രകാരം CR No 82/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ശിവകുമാർ കെ. കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, ശ്രീജിത്ത്. സി.കെ, ഷംസുദ്ധീൻ കെ.ടി എന്നിവർ ഉണ്ടായിരുന്നു.