ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് സതീഷ് അറസ്റ്റിൽ
തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്.

തിരുവനന്തപുരം :ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ സതീഷിനെ കസ്റ്റഡിയിലെടുത്തത്.
ഷാർജയിൽ ആത്മഹത്യാ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിന് പിന്നാലെ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിൻ്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ട തായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചിരുന്നു.
ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുക യായിരുന്നു. തുടർന്ന് വലിയതുറ പൊലീസിന് കൈമാറി.