റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ ലോറി ഡ്രൈവർ പിടിയിൽ
താമരശ്ശേരി പരപ്പൻപൊയിൽ കല്ലുവെട്ട് കുഴിയിൽ സനു ഷിഹാബുദ്ദീനെ(24) പോലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങത്ത് :രാവിലെ വിദ്യാലയത്തിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ ലോറി ഡ്രൈവർ പിടിയിലായി. വിദ്യാർഥിനികൾ രക്ഷിതാക്കളെ വിവരമറിയിച്ചതിനനുസരിച്ചാണ് പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായത്.
ലോറിയുടെ നമ്പർ ലഭ്യമല്ലാത്തതിനാൽ പയ്യോളി ഇൻസ്പെക്ടർ എ കെ സജീഷിന്റെ നിർദ്ദേശം അനുസരിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായി രുന്നു .അതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പരപ്പൻപൊയിൽ കല്ലുവെട്ട് കുഴിയിൽ സനു ഷിഹാബുദ്ദീനെ(24) പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരിയിൽ നിന്നും കല്ല് കയറ്റി വരികയായിരുന്നു ലോറിയുടെ ഡ്രൈവർ. പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.സ്കൂളിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുമ്പിൽ ലോറി നിർത്തി കുട്ടികളെ തടയുകയും അവരുടെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തുകയുമാണ് ഇയാൾ ചെയ്തത്.