മലപ്പുറത്ത് അഞ്ച് ലക്ഷം രൂപയുടെ മെത്താംഫിറ്റമിൻ പിടികൂടി
ഏറനാട് ബട്ടർകുളത്ത് അത്തിമണ്ണിൽ വീട്ടിൽ മുഹമ്മദ് അനീസിൽ (35) നിന്നാണ് പിടികൂടിയത്.

മലപ്പുറം: മലപ്പുറം മോങ്ങത്ത് അഞ്ച് ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക്ക് മയക്കു മരുന്നായ മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം മെത്താംഫിറ്റമിൻ ഏറനാട് ബട്ടർകുളത്ത് അത്തിമണ്ണിൽ വീട്ടിൽ മുഹമ്മദ് അനീസിൽ (35) നിന്നാണ് പിടികൂടിയത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ കാപ്പ ചുമത്തപ്പെട്ട ആളാണ് മുഹമ്മദ് അനീസ്.ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു ലഹരിവേട്ട.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനർകോട്ടിക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.