പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്
ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

പാലക്കാട്: പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബെറിഞ്ഞ യുവാക്കള്‍ പിടിയില്‍. പാലക്കാട് കുന്നത്തൂരിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പുതുശേരി സ്വദേശി രാഹുല്‍, തോലന്നൂര്‍ സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
പെണ്‍കുട്ടി പ്രണയം നിരസിച്ച തിലെ പകയെ തുടര്‍ന്നാണ് യുവാക്കള്‍ ബോംബെറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടിലെ ജനല്‍ ചില്ല് തകര്‍ത്ത ശേഷം പെട്രോള്‍ ബോംബ് കത്തിച്ച് വീടിനുള്ളിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ മഴ ആയതിനാല്‍ തീ പടര്‍ന്നില്ല. ആക്രമണത്തിന് പിന്നാലെ ഇരുവരും ബൈക്കില്‍ രക്ഷപ്പെടുക യായിരുന്നു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ യുവാക്കളില്‍ ഒരാള്‍ ലഹരി കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.