കർണാടകയിൽ കൊല്ലപ്പെട്ട ദർശിത കണ്ണൂരിലെ വീട്ടിൽനിന്ന് മോഷ്ടിച്ചത് 30 പവനും 5 ലക്ഷവും
കഴിഞ്ഞദിവസം മുതൽ നടുക്കത്തിലാണ് ഇരിക്കൂരിലെ കല്യാട്ട് ഗ്രാമം

കണ്ണൂർ: ആദ്യം പുറത്തറിഞ്ഞത് വന്മോഷണം, മണിക്കൂറുകൾ ക്കുള്ളിൽ മരുമകളുടെ കൊലപാതകവും. കഴിഞ്ഞദിവസം മുതൽ നടുക്കത്തിലാണ് ഇരിക്കൂരിലെ കല്യാട്ട് ഗ്രാമം. കല്യാട്ട് സിബ കോളേജിന് സമീപം അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിൽ നടന്ന മോഷണമാണ് നാട്ടുകാരെ ആദ്യം ഞെട്ടിച്ചത്. പട്ടാപ്പകൽ പിന്നാലെ മോഷണംനടന്ന വീട്ടിലെ മരുമകളായ ഹുൻസൂർ സ്വദേശിനി ദർശിത കർണാടകയിൽ കൊല്ലപ്പെട്ടെന്ന വിവരവും പുറത്തറിഞ്ഞതോടെ നാട് നടുങ്ങി.
കല്യാട്ട് സിബ കോളേജിന് സമീപം അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിൽ വെള്ളിയാഴ്‌ച പട്ടാപ്പകലാണ് മോഷണം നടന്നത്. സുമതയുടെ മകൻ സുഭാഷിൻ്റെ ഭാര്യയാണ് കർണാടക സ്വദേശിനിയായ ദർശിത. സുഭാഷ് വിദേശത്താണ്.