കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം
കൊല്‍ക്കത്ത സ്വദേശികളുടേ താണ് കണ്ടെത്തിയ പെണ്‍ കുഞ്ഞെന്നാണ് സംശയം.

എറണാകുളം :എറണാകുളം പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി വേര്‍പെടുത്താത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകള്‍ക്ക് സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തി യത്.
കൊല്‍ക്കത്ത സ്വദേശികളുടേ താണ് കണ്ടെത്തിയ പെണ്‍ കുഞ്ഞെന്നാണ് സംശയം. ഇവര്‍ വീട് പൂട്ടിപ്പോയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളെ കണ്ടെത്തി. കുട്ടിയുടെ അമ്മ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ലേബര്‍ റൂമില്‍ ചികിത്സയിലാണ്. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.