താമരശ്ശേരിയിൽ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരികൾ പിടിയിൽ
താമരശ്ശേരി ബസ് സ്റ്റാൻ്റിന് സമീപം വെച്ച് പോലീസാണ് ഇവരെ പിടികൂടിയത്

താമരശ്ശേരി: ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരികളെ പിടികൂടി. അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്ത് താമരശ്ശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ് 55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി 10 മണിക്ക് താമരശ്ശേരി പുതിയ ബസ്സിൽ എത്തിച്ചത്. സ്റ്റാൻ്റിന് സമീപം വെച്ച് പോലീസാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിക്കാനായി ഉപയോഗിച്ച കെ.എൽ ഇസഡ് 1457 ഐ 20 കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
അൽഷാജ് നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ്. ഇയാളെ പോലീസ് നിരീക്ഷിച്ച് വരിക യായിരുന്നു. താമരശ്ശേരി ഇൻസ്പെക്ടർ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും, ഡി വൈ എസ് പിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും.