headerlogo
crime

കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശ മദ്യവുമായി ഒരാളെ പിടികൂടി

പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു

 കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശ മദ്യവുമായി ഒരാളെ പിടികൂടി
avatar image

NDR News

02 Sep 2025 06:39 AM

പയ്യോളി: കീഴരിയൂർ നമ്പ്രത്തു കരയിൽ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. നമ്പ്രത്തുകര നെല്ലേളി കുനിയിൽ പങ്കജാക്ഷനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 12 കുപ്പി മദ്യം പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്റ്റർ അമൽ ജോസഫും പാർട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.    

      പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പാർട്ടിയിൽ, അസി: എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ശ്രീജിത്ത് സി.കെ, അനീഷ് കുമാർ. എ പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിനീഷ്, കെ.കെ വിവേക്. കെ.എം വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി ബി.എൻ. അഖില ' എം കെ, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

NDR News
02 Sep 2025 06:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents