headerlogo
crime

സ്കൂളിൽ നിന്ന് മൈക്കും സൗണ്ട് മിക്സറും മോഷ്ടിച്ച സംഭവത്തിൽ ഫറോക്ക് നല്ലൂർ സ്വദേശി പിടയിൽ

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി

 സ്കൂളിൽ നിന്ന് മൈക്കും സൗണ്ട് മിക്സറും മോഷ്ടിച്ച സംഭവത്തിൽ ഫറോക്ക് നല്ലൂർ സ്വദേശി പിടയിൽ
avatar image

NDR News

04 Sep 2025 06:51 AM

കോഴിക്കോട് :ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ രണ്ട് മൈക്കും സൗണ്ട് മിക്സറും മോഷ്ടിച്ച സംഭവത്തിൽ ഫറോക്ക് നല്ലൂർ സ്വദേശി പൂത്തോടത്ത് വീട്ടിൽ മനോജ് കുമാറിനെ (59) മെഡിക്കൽ കോളേജ് പൊലീസ് ചെയ്തു. കഴിഞ്ഞ മാസം പത്തിന് പകൽ സമയത്താണ് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ കോൺഫറൻസ് ഹാളിൽ സ്ഥാപിച്ചിരുന്ന രണ്ട് മൈക്കും സൗണ്ട് മിക്‌സറും മോഷണം പോയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സമീപപ്രദേശങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് വെള്ളിപറമ്പിനു സമീപം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

     ഇയാൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വ്യക്തിയാണെന്നും സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിലെ വികാരിയുടെ കിടപ്പ് മുറിയിൽ നിന്ന് മൊബൈൽ ഫോണും പേഴ്സിൽ സൂക്ഷിച്ചിരിക്കുന്ന 10,000 രൂപയും രണ്ട് എടിഎം കാർഡും മോഷണം നടത്തിയതിനും തൃശൂർ റെയിൽവെ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കും മറ്റും പൊതുജന ശല്യം ഉണ്ടാക്കിയതിനും കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ജീവനക്കാരുടെ നാലു മൊബൈൽ ഫോൺ കളവ് ചെയ്തതിനും മറ്റുമായി നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.മെഡിക്കൽ കോളജ് അസിസ്റ്റൻ്റ് കമ്മിഷണർ ഉമേഷിൻ്റെ ക്രൈം സ്ക്വാഡിലെ സിപിഒമാരായ വിശ് ലാൽ, ദീപക് എന്നിവരും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്ഐമാരായ അരുൺ, സന്തോഷ് ചന്ദ്രൻ, പ്രവീൺ, സിപിഒമാരായ ജാസർ, രഞ്ജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്നും മോഷണം സൗണ്ട് മിക്‌സർ പൊലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

NDR News
04 Sep 2025 06:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents