നടുവണ്ണൂർ സ്വദേശി മേപ്പയ്യൂരിൽ എം ഡി എം എയുമായി പിടിയിൽ
മേപ്പയ്യൂർ കോളേജ് ജംഗ്ഷനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്

മേപ്പയ്യൂർ: മേപ്പയ്യൂരിൽ എം ഡി എം എ യുമായി നടുവണ്ണൂർ സ്വദേശി പോലീസ് പിടിയിലായി. നടുവണ്ണൂർ കാവിൽ സ്വദേശി അമ്മിചെത്ത് നാസർ മകൻ നിസാം എ (31) യാണ് ഒന്നര ഗ്രാം എം ഡി എം എ യുമായി പിടികൂടിയത്. മേപ്പയ്യൂർ വിശ്വഭാരതി കോളേജ് ജംഗ്ഷനു സമീപത്തു വെച്ച് വാഹന പരിശോധനയ്ക്കിടെ മേപ്പയൂർ സബ് ഇൻസ്പെക്ടർ ഗിരീഷ് കുമാറും കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയുടെ സ്പെഷ്യൽ ടീമും മേപ്പയ്യൂർ പോലീസും ചേർന്നാണ് ഇയാളെ പിടിച്ചത്.
കെ എൽ 11 ബി എച്ച് 8396 രജിസ്ട്രേഷൻ നമ്പർ കാറിൽ നിന്നാണ് ഇന്നലെ രാത്രി യാത്ര ചെയ്തു വരുന്നതിനിടയിൽ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.