സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ആറു പേർ അറസ്റ്റിൽ
തട്ടിപ്പ് സംഘത്തിലെ പ്രധാനിയെ പിടികൂടാനായിട്ടില്ല

തൃശൂർ: പുന്നയൂർക്കുളം അകലാട് മൂന്നൈയ്നിയിലെ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറു പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്‌തു. അകലാട് മൂന്നൈയ്നി സ്വദേശികളായ ഹംസക്കുട്ടി (42), ഷബീന (36), കബീർ (43), മൊയ്‌തീൻ പള്ളി സ്വദേശി മുഹമ്മദ് ഹനീഫ 39), ഇർഫാദ് (32), അഫ്സൽ (35) എന്നിവരാണ് അറസ്റ്റിലായത്.
തട്ടിപ്പ് സംഘത്തിലെ പ്രധാനി അകലാട് മൂന്നൈയ്നി ചാലിൽ ഇഷാക്കിനെ പിടികൂടാനായിട്ടില്ല. ഇയാൾ വഴിയാണ് പിടിയിലായവർക്ക് പണയം വെക്കാനുള്ള സ്വർണം ലഭിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.