സ്കൂട്ടറിൽ ചാരായം കടത്തവേ കക്കയം റോഡിൽ യുവാവിനെ എക്സൈസ് പിടി കൂടി
ചാരായ കടയോഗിച്ച് സ്കൂട്ടിയും പിടികൂടി
പേരാമ്പ്ര: എക്സൈസ് സർക്കിൾ പാർട്ടി കക്കയം റോഡിൽ കിളി കുടുക്കിയിൽ വെച്ച് കെ.എൽ. / 11 / എ. ജെ. 7085 സ്കൂട്ടറിൽ 5 ലിറ്റർ ചാരായം കടത്തി കൊണ്ടു വരവെ കട്ടിപ്പാറ പിലാക്കണ്ടി രാജേഷ് (38) എന്നയാളെ സഞ്ചരിച്ച സ്ക്യൂട്ടിയുമായി പിടികൂടി. ഇയാളുടെ പേരിൽ കേസെടുത്തു. അസി.എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടിച്ചത്.
പ്രിവന്റിവ് ഓഫീസർ നൈജീഷ്.ടി, സിവിൽ എക്സൈസ് ഓഫീസർ രൂപേഷ് വി.കെ, /സി ഇ ഒ ഡ്രൈവർ ദിനേശ്.സി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

