കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശ്രീതു അറസ്റ്റിൽ
കുഞ്ഞിന്റെ അമ്മാവൻ നേരത്തെ അറസ്റ്റിലായിരുന്നു.

പാലക്കാട് :ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. പാലക്കാട് നിന്നാണ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ അമ്മാവൻ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ കുട്ടിയുടെ മാതാവ് ശ്രീതു, അമ്മാവൻ ഹരികുമാർ എന്നിവരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം തയാറാക്കിയിരുന്നു.
കൊലപാതകത്തിന് കുട്ടിയുടെ മാതാവ് ശ്രീതു കൂട്ടുനിന്നെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്.
മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ല, ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്.