headerlogo
crime

മീന്‍പിടിക്കുന്നതിനിടെ തർക്കം; വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ചെറായി സ്വദേശി കുഞ്ഞാലി (70) യെയാണ് അബ്ദുസല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.

 മീന്‍പിടിക്കുന്നതിനിടെ തർക്കം; വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍
avatar image

NDR news

10 Oct 2025 01:16 PM

  മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം സ്വദേശി അബ്ദുസല്‍മാനെയാണ് പൂക്കോട്ടും പാടം പൊലിസ് അറസ്റ്റ് ചെയ്തത്.

  ചെറായി സ്വദേശി കുഞ്ഞാലി (70) യെയാണ് അബ്ദുസല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.

  ബുധനാഴ്ച ആറരയോടെ ചെറായി കെട്ടുങ്ങലില്‍ മീന്‍പിടി ക്കുകയായിരുന്നു കുഞ്ഞാലി. എന്നാല്‍ സ്ഥലത്തു ണ്ടായിരുന്ന അബ്ദുസല്‍മാനുമായി വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനൊടുവില്‍ പ്രതി കുഞ്ഞാലിയെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

NDR news
10 Oct 2025 01:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.