headerlogo
crime

ബാലുശ്ശേരിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 12.360 ഗ്രാം എം.ഡി.എം.എയും പണവുമായി രണ്ട് യുവാക്കൾ പിടിയിൽ

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതികളെ റിമാൻ്റ് ചെയ്തു

 ബാലുശ്ശേരിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 12.360 ഗ്രാം എം.ഡി.എം.എയും പണവുമായി രണ്ട് യുവാക്കൾ പിടിയിൽ
avatar image

NDR news

10 Oct 2025 08:45 PM

ബാലുശ്ശേരി: വിൽപനയ്ക്കായി സൂക്ഷിച്ച 12.360 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ ബാലുശ്ശേരി പോലീസിൻ്റെ പിടിയിലായി. കോക്കല്ലൂർ കുറുവച്ചാലിൽ നാസറിൻ്റെ മകൻ മൻഷിദ്, കുന്നത്തറ ഷാൻ മഹലിൽ മുഹമ്മദ് ഷനൂൻ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പി. കെ.ഇ. ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും, പേരാമ്പ്ര ഡി.വൈ.എസ്.പി. എൻ. സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് ടി.പിയുടെ മേൽനോട്ടത്തിൽ എസ്.ഐ. ഗ്രീഷ്മ പി.എസിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. അബ്ദുൾ കരീം, മുഹമ്മദ് ഷമീർ ഇ.കെ., ഫൈസൽ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടികൂടിയത്.

      പ്രതികൾ സഞ്ചരിച്ച കാറിനെ പിൻതുടർന്നെത്തിയ പോലീസ് സംഘം, വാഹനം പരിശോധിച്ചതിലാണ് പ്രതികളിൽ നിന്നും 12.500 ഗ്രാം എം.ഡി.എം.എയും, 7000 രൂപയും, നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തത്. പ്രതികൾ ഉപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിക്ക് കൈമാറി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും പ്രതികളെ കോടതി റിമാൻ്റു ചെയ്തെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.

NDR news
10 Oct 2025 08:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents