തെരുവത്ത് കടവ് കാഞ്ഞിക്കാവ് റോഡിൽ വച്ചാണ് ഇയാളെ പിടിച്ചത്
ഡൻസാഫ് സ്ക്വഡും കാറിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്
ഉള്ളേരി: എം.ഡി.എം.എയുമായി അരിക്കുളം വാകമോളി സ്വദേശി ഉള്ളേരിയിൽ പിടിയിൽ. വെങ്ങിലോട്ട് സെഞ്ചു (32) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 0.34ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തെരുവത്ത് കടവിൽ അത്തോളി പൊലീസും ഡൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
തെരുവത്ത് കടവ് കാാഞ്ഞിക്കാവ് റോഡിൽ വെച്ച് ഇയാൾ സഞ്ചരിച്ച കെ.എൽ 56 വൈ 9700 എന്ന നമ്പറിലുള്ള കാർ പൊലീസ് തടയുകയായിരുന്നു. ഇതോടെ ഇയാൾ അക്രമണാത്മകമായി പെരുമാറുകയും എന്തോ വായിലിടുകയും ചെയ്തു. ഇത് മയക്കുമരുന്നാണെന്ന സംശയത്തെ തുടർന്ന് ഇയാളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്തിച്ച് പരിശോധിച്ചു. എന്നാൽ മയക്കുമരുന്ന് വിഴുങ്ങിയതിന്റെ ലക്ഷണമൊന്നും ഇല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളിലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും ഉള്ളേരിയിലേക്ക് കൊണ്ടു വരികയായിരുന്നു.
തുടർന്ന് ഇയാളുടെ കാർ പൊലീസും ഡൻസാഫ് സ്ക‌്വാഡും പരിശോധിച്ചു. കാറിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. പ്രതിയെ കേസെടുത്ത ശേഷം ജാമ്യത്തിൽവിട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡാൻസാഫ് സ്ക്വാഡ് അത്തോളി സി.ഐ സുമിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

