മോഷ്ടിച്ച സ്വർണ്ണമാലകളും പണവുമായി യുവതികൾ കുന്നംകുളം പോലീസിന്റെ പിടിയിൽ
കുന്നംകുളത്തെ 'മലയ ഗോൾഡിനു' മുൻപിൽ സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു
തൃശൂർ: മോഷ്ടിച്ച സ്വർണ്ണമാലകളും പണവും മറ്റ് വസ്തുക്കളുമായി തമിഴ്‌നാട്ടുകാരികളായ രണ്ട് യുവതികൾ കുന്നംകുളം പോലീസിന്റെ പിടിയിൽ. മധുരൈ ചിന്താമണി തെരുവ് സ്വദേശികളായ കാവ്യ (39), പൂജ (29) എന്നിവരെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ വൈശാഖിൻ്റെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കുന്നംകുളം നഗരത്തിലെ പ്രശസ്‌ത ജ്വല്ലറി 'മലയ ഗോൾഡിനു' മുൻപിൽ സംശയാസ്പദമായി പെരുമാറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്‌തപ്പോൾ ഇരുവരും പരസര വിരുദ്ധമായ മൊഴി നൽകിയതോടെ വനിതാ പോലീസ് വന്ന് ബാഗ് പരിശോധന നടത്തുകയായിരുന്നു. അതിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെടുത്തു.

