ട്രെയിനിൽ ചാർജ് ചെയ്യാൻ വച്ച ഫോൺ മോഷ്ടിച്ച കാപ്പ കേസ് പ്രതി പിടിയിൽ
റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്
കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരൻ ചാർജ് ചെയ്യാനായി വെച്ച ഫോൺ മോഷ്ടിച്ച കേസിൽ കാപ്പ പ്രതി അറസ്റ്റിൽ. കുന്നമംഗലം പെരിങ്ങളം സ്വദേശി പുൽപ്പറമ്പിൽ ഹരികൃഷ്ണ (27) ആണ് അറസ്റ്റിലായത്. റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം യശ്വന്ത്പുര എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. പ്രതിക്കെതിരെ കണ്ണൂർ കോഴിക്കോട് ജില്ലകളിലായി നേരത്തെയും കേസുകളുണ്ട്. കുപ്പിച്ചില്ല് ഉപയോഗിച്ച് ആക്രമണം, മൊബൈൽ ഫോൺ, സ്വർണാഭരണം, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ മോഷ്ടിച്ച കേസ്, ലഹരി മരുന്ന് ഉപയോഗിച്ച കേസുകൾ എന്നിവയിൽ പ്രതിയാണ്. പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചതായിരുന്നു നിയമം ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ചത് അറസ്റ്റ് ചെയ്തശേഷം പ്രതിയെ റിമൗണ്ട് ചെയ്തു.

