പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈഗികാതിക്രമം നടത്തിയയാൾ പിടിയിൽ
നവംബർ മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം
പയ്യോളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈഗികാതിക്രമം നടത്തിയ അയനിക്കാട് സ്വദേശി പിടിയിൽ. അയനിക്കാട് അറബിക് കോളേജിന് സമീപം പുതുപ്പണം മൂലയിൽ വട്ടക്കണ്ടി ഹാരിസ് (56) ആണ് പിടിയിലായത്. മലപ്പുറം തിരൂരങ്ങാടിയിലെ ലോഡ്‌ജിൽ വെച്ചാണ് പിടിയിലായത്.
നവംബർ മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. രണ്ടാഴ്‌ചയോളം ഒളിവിലായിരുന്ന പ്രതി പയ്യോളി പോലീസിന്റെ പിടിയിലാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്. പോലീസ് ഇൻസ്പെക്ടർ പി ജിതേഷിനാണ് അന്വേഷണ ചുമതല.

