നൂറ് രൂപ നല്കുന്നതുമായി ബന്ധപ്പെട്ട തർക്കം; താമരശ്ശേരിയിൽ ഒരാൾക്ക് കുത്തേററു
താമരശ്ശേരി പൊടിപ്പിൽ രമേശൻ എന്നയാൾക്കാണ് കുത്തേറ്റത്
താമരശ്ശേരി: താമരശ്ശേരിയിൽ നൂറ് രൂപ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം കത്തിക്കുത്തിൽ കലാശിച്ചു. താമരശ്ശേരി പൊടിപ്പിൽ രമേശൻ എന്നയാൾക്കാണ് കുത്തേറ്റത്.
രമേശന്റെ ബന്ധുവിൻ്റെ മരുമകൻ നിഷാന്ത് ആണ് കുത്തിയത്. കൂലിയുമായി ബന്ധപ്പെട്ട നൂറുരൂപയുടെ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തലക്കും കൈമുട്ടിനും പരുക്കേറ്റ രമേശൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പൂർണ്ണമായ വിവരങ്ങൾ ശേഖരിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു

