കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ കത്തി കാണിച്ചു മോഷണം നടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ
പതിനേഴായിരം രൂപയും മൊബൈൽ ഫോണുമാണ് ഇവർ മോഷ്ടിച്ചത്
കോഴിക്കോട്: ഹോട്ടൽ മുറിയിൽ കത്തി കാണിച്ചു മോഷണം നടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിലായി. നാദാപുരം സ്വദേശികളായ മുഹമ്മത് റിഫായി, അഫ്‌സൽ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് സംഭവം ഇവിടെ വച്ച് കൊണ്ടോട്ടി സ്വദേശിയെ ഭീഷണിപ്പെടുത്തി പതിനേഴായിരം രൂപയും മൊബൈൽ ഫോണുമാണ് ഇവർ മോഷ്ടിച്ചത്.

