headerlogo
crime

എഴുപത്തി രണ്ടുകാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരീപുത്രന് 31 വർഷം തടവ്

വധക്കേസിൽ 7 സിപിഎം പ്രവർത്തക കരയും വെറുതെ വിട്ടു

 എഴുപത്തി രണ്ടുകാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരീപുത്രന് 31 വർഷം തടവ്
avatar image

NDR News

20 Dec 2025 12:53 PM

തൊടുപുഴ: മുട്ടത്ത് എഴുപത്തി രണ്ടുകാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരീപുത്രനു വിവിധ വകുപ്പുകളിൽ 31 വർഷം തടവ് ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) 3-ാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി എസ്.എസ്.സീന ശിക്ഷിച്ചു. മുട്ടം തോട്ടുങ്കര വൂളാനിയിൽ സരോജിനി ആണു കൊല്ലപ്പെട്ടത്. വധക്കേസിൽ 7 സിപിഎം പ്രവർത്തക കരയും വെറുതെവിട്ടു.

       2021 മാർച്ച് 31 ന് ആയിരുന്നു കൊലപാതകം. സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുട്ടം തോട്ടുംകരയിലെ വീട്ടിൽവച്ച് സരോജിനിയെ സുനിൽകുമാർ മർദിച്ചു. മർദനത്തിൽ സരോജിനിയുടെ 4 വാരിയെല്ലുകൾ പൊട്ടി. തുടർന്നു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നു വിട്ട് തീപിടിത്തമുണ്ടായെന്നു വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

 

 

 

NDR News
20 Dec 2025 12:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents