മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ
സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
മടവൂർ: മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ. പാലക്കാട് കുന്നുംപുറം സ്വദേശി പി.കെ മുഹമ്മദ് ഹനീഫയാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടർന്ന് മഖാം ഭാരവാഹികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രാഥമിക തെളിവെടുപ്പിൽ പ്രതിയിൽ നിന്നും 42,000 രൂപയോളം കണ്ടെടുത്തു.

