headerlogo
crime

തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പറെ യുവാക്കൾ ഗേറ്റിനുള്ളിൽ കടന്ന് ആക്രമിച്ചു

ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നാലെ പോയി ട്രാക്കിലിട്ടും മർദ്ദിച്ചു

 തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പറെ യുവാക്കൾ ഗേറ്റിനുള്ളിൽ കടന്ന് ആക്രമിച്ചു
avatar image

NDR News

25 Dec 2025 07:54 PM

തിക്കോടി: തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പറെ യുവാക്കൾ ഗേറ്റിനുള്ളിൽവെച്ച് ആക്രമിച്ചു. അയനിക്കാട് സ്വദേശി ധനീഷിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഗേറ്റ് അടച്ചപ്പോൾ ബസിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത‌താണ് അക്രമത്തിന് പിന്നിൽ. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി ധനീഷ് പറഞ്ഞു.

     ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതായതോടെ ധനീഷ് ഇതിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതോടെ ബൈക്കിലുണ്ടായിരുന്ന സംഘം ഗേറ്റ് തകർത്ത് ധനീഷിനെ മർദ്ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നാലെ പോയി ട്രാക്കിലിട്ടും മർദ്ദിച്ചു. ധനീഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസിനും ആർ.പി.എഫിനും പരാതി നൽകിയിട്ടുണ്ട്.

 

NDR News
25 Dec 2025 07:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents